പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി ബയോകെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ നടത്തും.
സ്‌പോട്ട് അലോട്ട്‌മെന്റ്
സർവകലാശാലയുടെ കീഴിലുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ഒഴിവുള്ള യു ജി, പി ജി കോഴ്സുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കും ഇതുവരെ ഒരു കോളേജിലും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും മാത്രമാണ് ഇതിൽ പങ്കെടുക്കാൻ അർഹത. കേരള സർവകലാശാലയുടെ പാളയം സെനറ്റ് ഹാളിൽ 6 നു രാവിലെ 11 മണി വരെ രജിസ്റ്റർ ചെയ്യുന്നവരെയാണ് പരിഗണിക്കുക. ടി.സിയും അസൽ സർട്ടിഫിക്കറ്റുകളും നിർബന്ധമായും ഹാജരാക്കണം.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2013 സ്‌കീം & 2004 സ്‌കീം മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് 18 വരെ കൂടാതെയും 150 രൂപ പിഴയോടുകൂടി 23 വരെയും 400 രൂപ പിഴയോടുകൂടി 26 വരെയും ഫീസ് അടച്ച് ഓൺലൈൻ/ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ നടത്താം.
പരീക്ഷാഫലം
എം.സി.എ ഒന്നാം സെമസ്റ്റർ & മൂന്നാം സെമസ്റ്റർ (സപ്ലിമെന്ററി ആൻഡ് മേഴ്സി ചാൻസ് - 2011 സ്‌കീം), രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ & അഞ്ചാം സെമസ്റ്റർ (മേഴ്സിചാൻസ് - 2011 സ്‌കീം) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ സ്‌പെഷ്യൽ സപ്ലിമെന്ററി ജനുവരി 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം
വിദൂര വിദ്യാഭ്യാസ വിഭാഗം 7, 8, 14, 15 തീയതികളിൽ പാളയം, കാര്യവട്ടം, കൊല്ലം സെന്ററുകളിൽ നടത്താനിരുന്ന സമ്പർക്ക ക്ലാസുകൾ മാറ്റിവച്ചു. 21 മുതൽ ക്ലാസുകൾ പുനരാരംഭിക്കും.
അസൈൻമെന്റ് സമർപ്പിക്കാൻ കഴിയാത്ത ഒന്നും രണ്ടും സെമസ്റ്റർ യു.ജി/പി.ജി (2017 - 18, 2018 - 19 ബാച്ച്), മൂന്നും നാലും സെമസ്റ്റർ യു.ജി/പി.ജി (2017-18 ബാച്ച്) വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ സമർപ്പിക്കാം. യു.ജി വിദ്യാർത്ഥികൾ 19 നും പി.ജി വിദ്യാർത്ഥികൾ 20 നും കോ - ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ആറ് മാസം ദൈർഘ്യമുളള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 25 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഫീസ്: 7500 രൂപ, അപേക്ഷാഫീസ്: 100 രൂപ. സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (മോർണിംഗ് ബാച്ച്) ന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു, ഫീസ്: 6000 രൂപ, സമയം: രാവിലെ 7 മുതൽ 9 വരെ. വിശദവിവരങ്ങൾക്ക്: 0471 2302523.