കുളത്തൂർ :മൺവിള കിഴക്കുംകര കുഴിവിളാകത്ത് വീട്ടിൽ സാംബശിവൻ (60) പൊള്ളലേറ്റുമരിച്ച നിലയിൽ . ബന്ധുക്കളിൽ നിന്നകന്ന് ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. ഗ്യാസ് സ്റ്റൗവിൽ നിന്ന് തീപടർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തുമ്പ പൊലീസ് കേസെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രീ മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി.