കാഞ്ഞിരംകുളം: ജവഹർ സെൻട്രൽ സ്കൂളിൽ അദ്ധ്യാപകദിനം ആഘോഷിച്ചു. മുതിർന്ന അദ്ധ്യാപകരായ ഡി. സത്യദാസ്, സരോജനിഅമ്മ എന്നിവരെ ആദരിച്ചു. യോഗത്തിൽ സി.പി. ജസ്റ്റിൻ ജോസ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൈനി മാത്യു, സ്കൂൾ കൗൺസിലർ ഡോ.പി. രാജയ്യൻ, വൈസ് പ്രിൻസിപ്പൽ ജി. മുരളീധരൻ നായർ, സ്കൂൾ മാനേജർ എൻ. വിജയൻ എന്നിവർ പങ്കെടുത്തു.