muraleedharan-nair

കുഴിത്തുറ : അതിർത്തിക്കു സമീപം തമിഴ്‌നാട്ടിലെ പളുകലിനടുത്ത് വൈദ്യുതി ലൈൻ പൊട്ടിവീണ് വൃദ്ധൻ ഷോക്കേറ്റ് മരിച്ചു. ധനുവച്ചപുരം വണ്ടിത്തടം മേക്കൊല്ല വടക്കെവിള പുത്തൻവീട്ടിൽ മുരളീധരൻ നായർ (69) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5:30 നാണ് സംഭവം. വൈകുന്നേരം പളുകൽ നാഗമണ്ഡലം ക്ഷേത്രത്തിന്റെ സമീപത്തായി വിവാഹ വീട്ടിൽ ചടങ്ങിനായി എത്തിയ വാനിനുമുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. വാനിനുള്ളിൽ നിൽക്കുകയായിരുന്ന വ്യദ്ധൻ ഷോക്കടിച്ച് പുറത്തേക്ക് തെറിച്ചു . വാനിനുളളിലുള്ളവരോട് വാഹനത്തിന്റെ വശത്തുള്ള കമ്പിയിൽ പിടിക്കരുതെന്ന് ഡ്രൈവർ പറഞ്ഞതിനാൽ മറ്റുള്ളവർ ഷോക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിനുള്ളിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ട്രാൻസ്ഫോർമറിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മറ്റുള്ളവരെ പുറത്താക്കിയത്. ഷോക്കേറ്റ വൃദ്ധനെ ഉടനെ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെയെങ്കിലും ജിവൻ രക്ഷിക്കാനായില്ല. ഭാര്യ: ലളിതാഭായി. മക്കൾ: അഹിമ, അഖിത, സുജയ് കുമാർ (കണ്ണൻ). മരുമക്കൾ: പ്രഭ കുമാർ, പത്മകുമാർ, ബിന്ദു.