മലയിൻകീഴ് : തുണി വിരിക്കുന്ന അയയിൽ തോർത്ത് ചുറ്റി ഊഞ്ഞാലാടുമ്പോൾ തോർത്തും കയറും കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണമടഞ്ഞു.
മാറനല്ലൂർ പന്തടിക്കളം കല്ലംപൊറ്റ വീട്ടിൽ ബിനുകുമാറിന്റെ മകൻ വിനോദ് (13) ആണ് മരിച്ചത്. കണ്ടല ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.
കഴുത്തിൽ കയറ് കുരുങ്ങിയതിനെ തുടർന്ന് പിടി വിട്ട് സമീപത്തെ താഴ്ന്ന ഭാഗത്ത് വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു മരണം. മ്യതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: മഞ്ജുഷ. സഹോദരങ്ങൾ: വിന്ദുജ, വിഷ്ണു.
(ഫോട്ടോ അടിക്കുറിപ്പ്....കഴുത്തിൽ തോർത്ത് മുറുകി മരിച്ച വിനോദ് (13)