തിരുവനന്തപുരം : പ്രോ കബഡി ലീഗിൽ തമിഴ് തലൈവാസ് ടീം തങ്ങളുടെ പുതിയ പരിശീലകനായി മലയാളിയായ ഉദയകുമാറിനെ നിയമിച്ചു. ഈ സീസണിലെ 13 മത്സരങ്ങളിൽ എട്ടെണ്ണത്തിലും തോറ്റ് 10-ാം സ്ഥാനത്തുള്ള തലൈവാസ് ലീഗിൽ തിരിച്ചു വരവിനാണ് പരിചയസമ്പന്നനായ ഉദയകുമാറിനെ കോച്ചാക്കിയിരിക്കുന്നത്. പ്രോ കബഡിആദ്യ സീസണുകളിൽ തെലുഗു ടൈറ്റൻസിന്റെയും പിന്നീട് യു.പി യോദ്ധാസിന്റെയും കോച്ചായിരുന്നു ഉദയകുമാർ. പാരിപ്പള്ളി സ്വദേശിയാണ്.