kaypadi

തിരുവനന്തപുരം : കായ്പാടി ജോയിന്റ് ഫാമിംഗ് സഹകരണ സംഘത്തിൽ ഓണച്ചന്തയും കാർഷിക വിപണിയും ആരംഭിച്ചു. സംഘം ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച കാർഷിക വിപണിയുടെയും ഓണച്ചന്തയുടെയും ഉദ്ഘാടനം കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനിലയുടെ സാന്നിദ്ധ്യത്തിൽ നാട്ടിലെ മുതിർന്ന കർഷകൻ ഖാലിദ് നിർവഹിച്ചു.ആദ്യ കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില വിതരണം ചെയ്തു. മുതിർന്ന കർഷകനെ തലപ്പാവ് ചൂടി സംഘം പ്രസിഡന്റ് നൗഷാദ് കായ്പാടി ആദരിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ എ. സലാഹുദ്ദീൻ, ജോൺ ജി. കൊട്ടറ, എം.ഹക്കീംജി, സി. ഗോപി, പി.എസ്. സുനന്ദകുമാരി, മിനീഷ് തങ്കച്ചി, സി. രാധാകുമാരി, എ. ഫത്തഹുദ്ദീൻ, ഷൈലാബീഗം, പി.എസ്. പ്രശാന്തി, ബി.എസ്. സോഫിയ എന്നിവർ സംസാരിച്ചു.