kathirip

കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ ജം​ഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രംതുറന്നു. ഇതിന്റെ ഉദ്ഘാടനം ബി. സത്യൻ എം .എൽ .എ നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി .വിഷ്ണു അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ബി .എൻ ജയകുമാർ, വി .സോമൻ,വസന്തകുമാരി, അഞ്ജന,എം .എ ബാലചന്ദ്രൻ, ജി. ശാന്തകുമാരി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാ റഷീദ് സ്വാ​ഗതം പറഞ്ഞു.

സ്കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ എത്തുന്ന പ്രദേശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആ​വശ്യമായിരുന്നു. ജനങ്ങൾ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബി. സത്യൻ എം .എൽ .എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ഹൈടെക് രീതിയിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുകയായിരുന്നു.