മുടപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പൗൾട്രി ക്ലബിന്റെ പഞ്ചായത്ത് തല ഉദ്‌ഘാടനം മുരുക്കുംപുഴ സെന്റ് അഗസ്ത്യൻ ഹൈസ്‌കൂളിൽ മംഗലാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. ചടങ്ങിൽ 50 വിദ്യാർത്ഥികൾക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ വി. അജികുമാർ, സീനിയർ വെറ്റിനറി സർജൻ ഡോക്ടർ വി. സിന്ധു, ഹെഡ്മിസ്ട്രസ് കെ.എസ്. ഷീല എന്നിവർ പങ്കെടുത്തു.