muttappalamoonam

മുടപുരം: അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച സഹകരണ ഓണം വിപണി ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ, മുട്ടപ്പലം കയർ സംഘം ഭരണ സമിതി അംഗം ശ്രീധരന് ഓണകിറ്റ് കൈമാറി ഉദ്‌ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ആർ. വിജയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ജി. വിജയകുമാരി, എം. അലിയാരുകുഞ്ഞ്, കെ. രവി, വി. രാജൻ ഉണ്ണിത്താൻ, ഡി. അർജുനൻ, സത്യശീലൻ ആശാരി, ജെ. സുദേവൻ, എം.കെ. കുമാരി, ആർ. ബസന്ത്, സെക്രട്ടറി ഇൻ ചാർജ് കെ.എസ്‌. ലാൽജീവ് തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണി നാളെ മാടൻവിളയിൽ ആരംഭിക്കും.