മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബ് മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻസ് ലൈബ്രറിയുടെ സഹകരണത്തോടെ അദ്ധ്യാപക ദിനാഘോഷം നടത്തി. മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും 1986ൽ റിട്ടയർ ചെയ്ത മുരുക്കുംപുഴ മോഹനവിലാസത്തിൽ കെ.കെ. ഭാസ്കരനെ ലയൺസ് ക്ളബ് ഭാരവാഹികളും മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ഭാരവാഹികളും പൂർവ വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ വസതിയിൽ എത്തി അനുമോദനങ്ങൾ നേരുകയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ലയൺ എസ്. ശശീന്ദ്രൻ, ലയൺ അബ്ദുൽ റഷീദ്, ലയൺ ജയേഷ് കുമാർ, കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രേറിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു.