ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് ശ്രീരാജരാജേശ്വരി ഗ്രന്ഥശാലയുടെ നവീകരിച്ച മന്ദിരോദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാബീഗം നിർവഹിച്ചു.എസ്.ആർ.ആർ ഗ്രന്ഥശാല പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്,പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം തെറ്റിച്ചിറ രവി,ഡി.സി.സി അംഗം വി.കെ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.ലൈബ്രേറിയൻ ടി.എസ്.ദിലീപ് കുമാർ സ്വാഗതവും എസ്.ആർ.ആർ ഗ്രന്ഥശാല സെക്രട്ടറി കെ.തുളസി നന്ദിയും പറഞ്ഞു.