general

ബാലരാമപുരം: സിസിലിപുരം പുനർജനി പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികൾക്ക് ബാലരാമപുരം ജനമൈത്രി പൊലീസും ഫ്രാബ്സും ചേർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ നൽകി. പുനർജനികേന്ദ്രത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി വൃദ്ധർക്ക് ഓണക്കോടിയും വിതരണം ചെയ്തു. ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്തു. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ. വിനോദ് കുമാർ,​ പി.ആർ.ഒ എ.വി. സജീവ്,​ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ പുനർജനി സേവാകേന്ദ്രം പ്രസിഡന്റ് ഷാ സോമസുന്ദരം,​ എ.എസ്.ഐ ശശികുമാർ,​ എ.എസ്.ഐ ജെറാൾഡ്,​ വനിതാ സി.പി.ഒ സുനി,​ സി.പി.ഒ പ്രശാന്ത്,​ ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് പ്രസിഡന്റ് കെ.രവീന്ദ്രൻ,​ സെക്രട്ടറി പി.രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.