chennithala
chennithala

തിരുവനന്തപുരം: ടൈറ്രാനിയം മലിനീകരണ പ്ളാന്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്റ്റേ ചെയ്ത കേസിലാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് നടപടി സ്വീകരിച്ചതെന്നും പാലാ ഉപതിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കം ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടൈറ്രാനിയത്തിൽ മലിനീകരണ പ്ളാന്റ് നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി 41 ദിവസം കഴിഞ്ഞാണ് ഞാൻ കെ.പി.സി.സി പ്രസിഡന്റാവുന്നത്. പ്ളാന്റിന് അനുമതി നൽകുന്ന സമയത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി.സി പ്രവർത്തക സമിതി അംഗമായിരുന്നു. അതുകൊണ്ടു തന്നെ എനിക്കോ കെ.പി.സി.സിക്കോ ഇടപാടുമായി യാതൊരു ബന്ധവുമില്ല.

ഹൈക്കോടതിയുടെ 2014ലെ ഉത്തരവിൽ രമേശ് ചെന്നിത്തലയെ പ്രതിയാക്കിയതിനെ നിരാകരിച്ചിരുന്നു. എനിക്കെതിരെ പ്രഥമദൃഷ്ട്യാ പോലും തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലൻസ് കോടതി ഉത്തരവിലും പറഞ്ഞിരുന്നു. സി.ഐ.ടി.യു അടക്കം ടൈറ്റാനിയത്തിലെ യൂണിയൻ നേതാക്കൾ പരാതിയുമായി എത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിഷയത്തിൽ ഇടപെട്ടത്.