march

കിളിമാനൂർ: പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ് ആരോപണ വിധേയനായ ഭരണ സമിതി അംഗം പി. സൊണാൾജിനെ ഭരണ സമിതിയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് സി.പി.എം പഴയകുന്നുമ്മൽ, അടയമൺ ലോക്കൽ കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ മാർച്ചും ധർണയും നടത്തി. കിളിമാനൂർ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആർ. രാമു ഉദ്ഘാടനം ചെയ്തു. സി.പി.എം പഴയകുന്നുമ്മൽ എൽ.സി സെക്രട്ടറി ആർ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. മടവൂർ അനിൽ, കെ. രാജേന്ദ്രൻ, ഇ. ഷാജഹാൻ, കെ. വത്സല കുമാർ, എൻ. പ്രകാശ് , എം. മൊയ്തീൻ കുഞ്ഞ്, എം. ഷാജഹാൻ, എസ്. സിബി, എസ്. സിന്ധു എന്നിവർ സംസാരിച്ചു.