തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ ഒരു പ്രതിസന്ധിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ട്. ചിഹ്നമനുവദിക്കുന്നതിലുണ്ടായത് സാങ്കേതികവും നിയമപരവുമായ ചില പ്രശ്നങ്ങളാണ്. ഇക്കാര്യത്തിൽ പ്രസ്താവനകളും വിവാദങ്ങളും ഇനി വേണ്ടെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. പാലായിൽ മുഖ്യമന്ത്രി പ്രചാരണത്തിന് പോവാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. കോടിയേരിയെ ആണ് പ്രചാരണത്തിന് അയച്ചത്. അദ്ദേഹം അവിടെ പ്രസംഗിച്ചത് അഴിമതിയെക്കുറിച്ചും. തലയിൽ മുണ്ടിട്ടു നടക്കുന്ന കോടിയേരി അഴിമതിയെക്കുറിച്ച് പ്രസംഗിച്ചാൽ ജനം ചിരിക്കുകയേ ഉള്ളുവെന്നും ചെന്നിത്തല പറഞ്ഞു.