നെടുമങ്ങാട്: സർക്കാരിന്റെ ഓണം വാരാഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് നഗരസഭയുടെ ഓണോത്സവം 9 മുതൽ 15 വരെ കല്ലിംഗൽ ഗ്രൗണ്ടിൽ നടക്കുമെന്ന് സി.ദിവാകരൻ എം.എൽ.എയും നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.9 ന് വൈകിട്ട് 5 ന് വിളംബരജാഥ,പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.അടൂർപ്രകാശ് എം.പി,നടനും സംവിധായകനുമായ പി.ശ്രീകുമാർ എന്നിവർ മുഖ്യാതിഥികളാവും.ആളൊരുക്കം സിനിമയുടെ സംവിധായകൻ വി.സി അഭിലാഷിനെ ചടങ്ങിൽ ആദരിക്കും.തുടർന്ന് പിന്നണി ഗായകൻ രാജേഷ് വിജയൻ നയിക്കുന്ന ഗാനമേള.ഒരാഴ്ചത്തെ ഓണാഘോഷത്തിൽ വിവിധ ട്രൂപ്പുകളുടെ ഗാനമേളകൾ,വിൽക്കലാമേള,മെഗാഷോ,നാടൻപാട്ട്,കളരിപ്പയറ്റ്, ചെണ്ടമേളം,ഫ്യൂഷൻ മ്യൂസിക്, മാജിക് ഷോ,കഥാപ്രസംഗം തുടങ്ങിയവ അരങ്ങേറും.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബി ബിജു, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത,സീനത്ത് ബീവി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.