onammgm

വിതുര: വിതുര ചാരുപാറ എം.ജി.എം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടുകൂടി ഒാണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളമത്സരം, കലാപരിപാടികൾ, പൊതുസമ്മേളനം എന്നിവയുണ്ടായിരുന്നു. കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. രഞ്ജിത് അലക്സാണ്ടർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ. ബീന, മുൻ മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.