ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പരിധിയിലുള്ള ശാഖകളിൽ 165-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പീതപതാക ഉയർത്തൽ ചടങ്ങ് യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എം. അജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ അജു കൊച്ചാലുംമൂട്, ദഞ്ചു ദാസ്, സുധീർ, സുരേഷ് ബാബു, യൂണിയൻ വനിതാ സംഘം ഭാരവാഹികളായ ബേബി സഹൃദയൻ, രാധാമണി, ഉഷ, പ്രശോഭാ ഷാജി, ബിന്ദു ബിനു, ഷീജ അജികുമാർ, ഭാരവാഹികളായ വിജയകുമാർ, പുഷ്പരാജൻ, സതീഷ് കുമാർ, ചന്ദ്രഹാസൻ, അംബിക എന്നിവർ പങ്കെടുത്തു.