ddd

നെയ്യാറ്റിൻകര: നഗരസഭയിലെ വ്ലാങ്കാമുറി വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ തനിക്ക് ലഭിച്ച ഓണറേറിയം തുക കൂട്ടിവച്ച് വാർഡിലെ കുടുംബശ്രീ പ്രവർത്തകർക്ക് ഓണക്കിറ്റ് വാങ്ങി നൽകി. ഏതാണ്ട് നൂറ്റിയമ്പതിലേറെ കിറ്റുകളാണ് കൗൺസിലർ നൽകിയത്. കഴിഞ്ഞ വർഷവും ക്രിസ്മസിനും ഓണത്തിനും കിറ്റ് വാങ്ങി നൽകുകയും രോഗികൾക്ക് വീൽ ചെയറുകളും മറ്റു വാങ്ങി നൽകുകയും ചെയ്തിരുന്നു. ഗ്രാമം പ്രവീണിനും തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ശശിതരൂരിനും ഇതേ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തിരഞ്ഞെടുപ്പിന് മത്സരിക്കാനായി കെട്ടിവയ്ക്കാനുള്ള തുക സ്വരൂപിച്ച് നൽകിയത്.