തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകൾ എത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധനകൾ കർശനമാക്കാൻ മന്ത്രി കെ.കെ. ശൈലജ ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ച് മരുന്ന് സംഭരണശാലകളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.