nss-unit-ulghadanam-adoor

കല്ലമ്പലം: കെ.ടി.സി.ടി സ്കൂളിലെ 2019 - 20 വർഷത്തെ എ൯.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. 50 അംഗങ്ങളുള്ള പുതിയ യൂണിറ്റിന്റെ ലീഡർമാരായ അനുകൃഷ്ണ൯, സൗപർണ്ണിക എന്നീ വിദ്യാർഥികളെ എ൯.എസ്.എസ് ബാഡ്ജ് അണിയിച്ചാണ് എം.പി ഉദ്ഘാടനം നിവഹിച്ചത്. സീനിയർ പ്രി൯സിപ്പൽ എസ്.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർസെക്ക൯ഡറി വിഭാഗം പ്രി൯സിപ്പൽ എം.എസ് ബിജോയി വിദ്യാർഥികൾക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും മുഖ മുദ്ര ആക്കി എ൯.എസ്.എസ് കേഡറ്റുകൾ മികച്ച വ്യക്തിത്വങ്ങളായി മാറാ൯ ശ്രമിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി ഓർമപ്പെടുത്തി. കെ.ടി.സി.ടി ചെയർമാ൯ പി.ജെ നഹാസ്, എ൯.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയങ്കാ സന്തോഷ്‌ എന്നിവർ ചേർന്ന് വിദ്യാർഥികൾക്ക് എ൯.എസ്.എസ് പതാക കൈമാറി. എം.എ൯,മീര, ഡി.എസ്.ബിന്ദു, സി.സുജാത, അജിത്കുമാർ, ഷൈലാ ഷുക്കൂർ, പി.ആർ.ഒ ഫൗസിയ എന്നിവർ സംസാരിച്ചു.