ടൈംടേബിൾ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോംപ്ലിമെന്ററി (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ 23, 24 തീയതികളിൽ നടത്തും.
18 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ, ബി.എസ്സി മാത്തമാറ്റിക്സ് (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) പരീക്ഷകൾ ഒക്ടോബർ 9 മുതൽ പുനഃക്രമീകരിച്ചു. നാലാം സെമസ്റ്റർ പരീക്ഷാ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും.
23 ന് ആരംഭിക്കുന്ന ബി.എ പാർട്ട് III മെയിൻ ആൻഡ് സബ്സിഡിയറി, ബി.എ അഫ്സൽ - ഉൽ - ഉലാമ (സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
18 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം), എം.ആർക്ക് (2013 സ്കീം - സപ്ലിമെന്ററി) മാർച്ച് 2019 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. ഹാൾടിക്കറ്റുകൾ പരീക്ഷാകേന്ദ്രമായ കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്ത് നിന്നും ലഭിക്കും.
പരീക്ഷാ ഫലം
ഒന്നാം വർഷ ബി.ബി.എ (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം.