das-babu

തിരുവനന്തപുരം: ഓണത്തിരക്കിനിടെ അട്ടക്കുളങ്ങര രാമചന്ദ്ര ടെക്സ്റ്റൈൽസിൽ നിന്ന് മോഷണം നടത്തിയ രണ്ട് പേർ ഫോർട്ട് പൊലീസിന്റെ പിടിയിലായി. മുട്ടത്തറ സ്വദേശി റഹീം (52), വീരണകാവ് സ്വദേശി ദാസ് ബാബു (60) എന്നിവരാണ് പിടിയിലായത്. കടയിൽ നിന്ന് ബാഗ്, ചെരിപ്പ്, ഷൂസ് മുതലായ സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.