pachakkari

ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെയും ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിയുടെ ഭാഗമായുള്ള കോട്ടപ്പുറം വാർഡിലെ വിളവെടുപ്പ് മഹോത്സവം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.യു.സലിംഷാ മുഖ്യപ്രഭാഷണം നടത്തി.ജനപ്രതിനിധികളായ മോനി ശാർക്കര,ആന്റണി ഫെർണാണ്ടസ്,മോഹനൻ, ഗോപൻ,സി.പി.എം ഏര്യാ കമ്മിറ്റി അംഗം വി.വിജയകുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ,കൃഷി ഓഫീസർ അനുരാജ്, ആസൂത്രണ സമിതി കൺവീനർ ജി.വ്യാസൻ,തൊഴിലുറപ്പ് ഓവർസീയർ അജിത്ത്,രതിദേവി തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി ഷുമ സ്വാഗതവും ജനനി ജെ.എൽ.ജി സെക്രട്ടറി ദിവ്യ നന്ദിയും പറഞ്ഞു.