തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് ബി.എസ്.എൻ.എൽ പുതിയ പ്രീപെയ്ഡ് 'സ്മാർട്ട് പ്ലാൻ' കേരളത്തിൽ അവതരിപ്പിച്ചു. പുതിയ പ്ലാനിന്റെ ഉദ്ഘാടനം ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു നിർവഹിച്ചു. വിവിധ ഓപ്പറേറ്റർമാരിൽ നിന്നും ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതും മികച്ചതുമായ മൊബൈൽ പ്ലാനാണിതെന്ന് ഡോ.പി.ടി. മാത്യു പറഞ്ഞു. 234 രൂപയുടെ പ്ലാനിന് 30 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിന പരിധികളില്ലാതെ 90 ജി.ബി ഡാറ്റ നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാനിൽ പ്രതിദിനം ഏതു നെറ്റ് വർക്കിലേക്കും 250 മിനിറ്റ് കോളുകൾ കൂടാതെ 100 എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്.