തിരുവനന്തപുരം: പോഷകാഹാരക്കുറവും പകർച്ചവ്യാധികളും മൂലമുള്ള ശിശുമരണനിരക്ക് പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞെങ്കിലും കുഞ്ഞുങ്ങളുടെ പോഷകാഹാരത്തിലും ഭക്ഷണരീതിയിലുമുള്ള മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന പീഡിയാട്രിക് ന്യൂട്രീഷൻ സമ്മേളനം വിലയിരുത്തി. സമ്മേളനത്തിന്റെ ഭാഗമായി 'ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും, ഇന്ന് നാളെ ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഈ പോരായ്മകൾ പ്രതിപാദിച്ചത്. മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന സമ്മേളനം ഐ.എ.പി ദേശീയ ട്രഷററും മുംബയ് അപ്പോളോ ഹോസ്പിറ്റലിലെ കൺസൾട്ടന്റുമായ ഡോ. ഉപേന്ദ്ര കിഞ്ചാവഡേകർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂട്രീഷ്യൻ ചാപ്റ്റർ പ്രസിഡന്റ് ഡോ. ക്രിസ്റ്റിൻ ഇന്ദുമതി അദ്ധ്യക്ഷത വഹിച്ചു. ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. സന്തോഷ്, ഡോ. ഉപേന്ദ്ര, ഡോ. എലിസബത്ത്, ഡോ. റിയാസ്, ഡോ. പ്രവീൺകുമാർ, ഡോ. ലളിതാകൈലാസ്, ഡോ. ശങ്കർ, ഡോ. പ്രശാന്ത്, ഡോ. ന്യൂട്ടൺ, ഡോ. ശ്രീപ്രസാദ്, സൗമ്യ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പ്രബന്ധാവതരണിൽ കുലശേഖരം ശ്രീമൂകാംബിക മെഡിക്കൽ കോളേജിലെ ഡോ. ന്യൂഷാ തനിസ്ലാസിന് മികച്ച പേപ്പർ അവാർഡും സി.എം.സി വെല്ലൂരിലെ ഡോ. ഷിൻസിടോമിജോൺ മികച്ച പോസ്റ്റർ അവാർഡും നേടി. കുഞ്ഞുങ്ങൾക്ക് ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം തയ്യാറാക്കുന്ന വിധത്തെക്കുറിച്ച് ഡോ. കെ. എലിസബത്ത്, ഡോ അഞ്ജു കൺമണി എന്നിവർ തയ്യാറാക്കിയ ലഘുപത്രം ഐ.എ.പി തമിഴ്നാട് പ്രസിഡന്റ് ഡോ സോമശേഖരൻ സി.ഡി.സി ഡയറക്ടർ ഡോ. ബാബുജോർജിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന ന്യൂട്രീഷ്യൻ ചാപറ്റർ സെക്രട്ടറി ഡോ. ശ്രീപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ബാലചന്ദർ, ഡോ. അഭിരാം ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. പ്രിയാശ്രീനിവാസൻ നന്ദിയും പറഞ്ഞു. ഐ.എ.പി തിരുവനന്തപുരം ചാപ്റ്റർ, ഐ.എ.പി കേരള ന്യൂട്രീഷൻ ചാപ്റ്റർ, എസ്.എ.ടി ആശുപത്രി പീഡിയാട്രിക് വിഭാഗം, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.