gramolsavam

പാറശാല: രാഷ്ട്രീയ ഗുരുവായ വി.എസിനെപ്പോലെ റ്റൊരു രാഷ്ട്രീയ നേതാവ് വി.എസ് മാത്രമാണെന്ന് മന്ത്രി സുനിൽ കുമാർ. പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ 19-മത് ഗ്രാമോത്സവവും കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭ എന്നറിയപ്പെടുന്ന ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനെയും ബഹുമുഖ പ്രഭയായ ശ്രീകുമാരൻ തമ്പിയെയും ആദരിക്കുന്ന സ്നേഹാദര സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ആൾ അഴിമതിക്കാരനല്ലായിരിക്കണം എന്നതാണ് വി എസിന്റെ ശക്തി. മലയാളികളെ ത്രസിപ്പിച്ച എഴുത്തുകാരനാണ് ശ്രീകുമാരൻ തമ്പി. വി.എസിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കാളിയാകാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. 95 വയസ് പിന്നിട്ട തന്നെ ആദരിക്കുന്നതിനായി 95 സംഘടനകൾ പങ്കാളികളായി നൽകിയ സ്നേഹാദരത്തിന് നന്ദിപറഞ്ഞ വി.എസ്, പ്രകൃതി ദുരന്തങ്ങളെ തുടർന്ന് പ്രകൃതിയെ മാനിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും തുടങ്ങിയതിന് മുന്നിൽ സർക്കാരും അണിചേരേണ്ടതാണെന്നും പറഞ്ഞു. പ്ലാമൂട്ടുക്കട ഗ്രാമോത്സവ വേദിയിൽ നടന്ന ചടങ്ങിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് മേഘവർണ്ണൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, കൂട്ടായ്മ രക്ഷാധികാരി, കെ. കൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.