മലയിൻകീഴ്: മലയം-മലവിള ചാണിക്കുഴിയിൽ റോഡ് ഇടിഞ്ഞ് താഴ്ന്നതുകാരണം ഗതാഗതം സ്തംഭിച്ചു. മാസങ്ങൾക്ക് മുൻപാണ് ഈ റോഡ് ലക്ഷങ്ങൾ ചെലവാക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ടാറിംഗ് സമയത്ത് നവീകരണത്തിന്റെ പോരായ്മ നാട്ടുകാർ കരാറുകാരന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. മഴപെയ്താലുടൻ വെള്ളക്കെട്ടായി മാറുന്ന ഈ റോഡിലൂടെ അമിത ഭാരവുമായി ടാർസൻ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ മെറ്റൽ ഉല്പന്നങ്ങളുമായി ഇടതടവില്ലാതെ കടന്ന് പോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണ മെന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായി പെയ്ത മഴയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നതിനിന്റെ പ്രധാന കാരണം. ഐ.ബി. സതീഷ്.എം.എൽ.എ.ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ റോഡ് സന്ദർശിച്ചു. അടിയന്തിരമായി ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.