തിരുവനന്തപുരം: വെട്ടുകാട് സെന്റ്മേരീസ് എൽ.പി.എസിന്റെ നവീകരിച്ച ഊട്ടുപുരയുടെയും ഓണാഘോഷ പരിപാടികളുടെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ റവ. ഡോ. ഡൈസന്റെ അദ്ധ്യക്ഷതയിൽ സ്മാർട്ട് ക്ളാസ് റൂമിന്റെ ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എയും അസംബ്ളി ഗ്രൗണ്ടിന്റെ ഉദ്ഘാടനം വെട്ടുകാട് ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിനും നിർവഹിച്ചു. എസ്.ബി.ഐ ലൈഫ് റീജിയണൽ മാനേജർ സന്തോഷ് ചാക്കോ, ടൈറ്റാനിയം എം.ഡി. ജോർജി നൈനാൻ, വാർഡ് കൗൺസിലർ മേരി ലില്ലി രാജാസ്, ബി.പി.ഒ. ഇസ്മയിൽ, സിസ്റ്റർ എലിസബത്ത്, സെലിൻ, പ്രഷീല ജോസഫ് എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രിജിറ്റ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.വി. അനിൽകുമാർ നന്ദിയും പറഞ്ഞു.