തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടേയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു. ഗതാഗത നിയമ ലംഘനം കണ്ടെത്താനായി സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ കാര്യക്ഷമതയെ കുറിച്ച് യോഗത്തിൽ വിശദികരിക്കാനും മോട്ടോർ വാഹന വകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്.