തിരുവനന്തപുരം : ശബരിമലയിൽ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നില്ല
ഭരണത്തിനായി അതോറിട്ടി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും വാർത്തയ്ക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും ദേവസ്വംമന്ത്രി പറഞ്ഞു.