നെയ്യാറ്റിൻകര : ഉദിയൻകുളങ്ങരക്ക് സമീപം കൊറ്റാമത്ത് പ്രവാസികൾ ചേർന്ന് ആരംഭിച്ച എക്സ്കോ ട്രേഡ് എന്ന ഇന്റീരിയൽ ഡക്കറേഷന് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനം നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കരമന ജയൻ, എ.ടി. ജോർജ്ജ്, ആർ. സെൽവരാജ്, കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ് കുമാർ, എൽ.കെ. അജിത് തുടങ്ങി ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.