satheesh

തിരുവനന്തപുരം: നിയമസഭയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ. പാപ്പനംകോട് സ്വദേശി പട്ടാരത്ത് ദേവീ ക്ഷേത്രത്തിന് സമീപം അമ്പലംകുന്ന് ടി.സി 36/547 ഇന്ദിരഭവനിൽ സതീഷ് (46) ആണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കരമന ചെന്തിട്ടയിൽ സലൂൺ നടത്തുന്ന സുനിലിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. മാതൃഭൂമിയിലെ ഫോട്ടോഗ്രാഫറുടെ പേരും ഒൗദ്യോഗിക വിലാസവും ഉപയോഗിച്ച് നിയമസഭയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. പ്രതിയ്ക്കെതിരെ സിറ്റിയിലും കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്. ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നിർദ്ദേശ പ്രകാരം തമ്പാനൂർ സി.ഐ അജയകുമാർ എസ്, എസ്.ഐ മാരായ ജിജുകുമാർ, അരുൺ രവി, സി.പി.ഒ മാരായ സതീഷ്കുമാ‌ർ, സഞ്ജു, നിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.