bar

ലണ്ടൻ: വിശന്നപ്പോൾ പാൽ അന്വേഷിച്ച് ബാറിലെത്തിയ മൂന്നുവയസുകാരി മില ആൻഡേഴ്‌സനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. ക്രൊയേഷ്യയിൽ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. താമസിക്കുന്ന ഹോട്ടലിൽ നിന്ന് പുറത്തേക്കിറങ്ങും നേരം മകൾക്കുള്ള പാൽ ബാഗിൽ എടുത്തുവയ്ക്കാൻ ഇരുവരും മറന്നുപോയി. സ്വിമ്മിംഗ്പൂളിൽ നീന്തുന്നതിനിടെ വിശക്കുന്നുവെന്ന് മില അച്ഛനോടും അമ്മയോടും പറഞ്ഞു. അപ്പോഴാണ് പാലെടുത്തില്ലെന്ന കാര്യം ഇരുവരും അറിയുന്നത്.

ബാ​ഗിൽ പാൽ ഇല്ലെന്ന് മനസിലായതോടെയാണ് മില അടുത്തുകണ്ട ബാറിലേക്ക് കയറിച്ചെന്നG.കുട്ടി കയറിവരുന്നതുകണ്ട് അന്തംവിട്ട ജീവനക്കാരനോട് ഒരു കുപ്പിയിൽ പാൽ തരാമോ എന്ന് മില ചോദിച്ചു. ചോദിച്ചു. ഇവിടെ പാൽ ഇല്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ ഒരു ഗ്ലാസ് പാൽ ആണെങ്കിലും മതിയെന്നായി മില. ഒടുവിൽ ജീവനക്കാർതന്നെ ഒരുഗ്ളാസ് പാൽ സംഘടിപ്പിച്ചുനൽകി. ബാറിൽ കയറി പാൽ വാങ്ങാൻ ഇരുന്ന മകളുടെ വീഡിയോ അച്ഛൻ തന്നെയാണ് സോഷ്യൽമീഡിയിൽ പങ്കുവച്ചത്.കുഞ്ഞുമിടുക്കിയെ പ്രശംസിച്ച് ആയിരങ്ങളാണ് വീഡിയോ ഷെയർ ചെയ്തത്.