sajith

കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ തക്കലയ്ക്കടുത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തക്കല കല്ല്ക്കുറിച്ചി സ്വദേശി ജോർജിന്റെ മകൻ സജിത്തിനെയാണ് (23) കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് സജിത്ത് വള്ളിയാറ്റിൽ കുളിക്കുമ്പോൾ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സജിത്ത് ചെന്നൈയിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്.