photo

നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് ആരംഭിച്ച ജൈവ കാർഷിക വിപണി; ഓണച്ചന്ത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാബീവി, മെമ്പർമാരായ സിന്ധു, പ്രഭ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർക്ക് എക്കോഷോപ്പ് വഴി റിവോൾവിംഗ് ഫണ്ട് കൊടുത്ത് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച ജൈവകൃഷി വിളകളാണ്‌ സബ്സിഡി നിരക്കിൽ ഓണച്ചന്ത വഴി വില്പന നടത്തുന്നത്. 10 വരെ ആനാട് പബ്ലിക് മാർക്കറ്റിൽ ജൈവ വിപണി പ്രവർത്തിക്കും.