01

നെയ്യാറ്റിൻകര: കേരളകൗമുദിയും തിരുവനന്തപുരം ലയൺസ് ക്ലബും സംയുക്തമായി ഇരുമ്പിൽ ശ്രീഭദ്ര ആർടസ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഓണക്കിറ്റ് വിതതരണം ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കേരളകൗമുദി ലേഖകൻ എ.പി. ജിനൻ അദ്ധ്യക്ഷനായിരുന്നു. നെയ്യാറ്റിൻകര എസ്.ഐ സെന്തിൽ ഓണസന്ദേശം നൽകി. ലയൺസ് ക്ലബ് മെമ്പർ ശ്രീകുമാർ ഡി.സി,​ കെ.എസ്. ജയൻ, കാബിനറ്റ് സെക്രട്ടറി മോഹൻദാസ്, വിഷ്‌ണുപ്രസാദ്, വി. രാജീവ്, ഡോ. കണ്ണൻ, വൈസ് ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ, അനിൽകുമാർ, അജിത് ജി. നായ‌ർ, എസ്. സുരേഷ് കുമാർ, ഗിരിലാൽ,​ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി വിവേക് കൃഷ്ണ .യു.എസ് തുടങ്ങിയവർ പങ്കെടുത്തു. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.ജി. രാജേന്ദ്രനെ പൊന്നാട അണിയിച്ചു. കേരളകൗമുദി എ.സി.എം എസ്.ഡി. കല സ്വാഗതവും ക്ലബ് രക്ഷാധികാരി വി. രാജീവ് നന്ദിയും പറഞ്ഞു. രാത്രി ജനമൈത്രി പൊലീസ് അവതരിപ്പിച്ച ലഹരിക്കെതിരായ ' പാഠം ഒന്ന്, ഒരു മദ്യപാനിയുടെ ആത്മകഥ ' എന്ന നാടകവും ഉണ്ടായിരുന്നു.