മുടപുരം: കിഴുവിലം കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണചന്ത പഞ്ചായത്ത് ഇക്കോ ഷോപ്പ് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്‌ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലത, വാർഡ് മെമ്പർമാരായ സുജ, സൈന ബീവി, സുജാത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി.ജി, കൃഷി ഓഫീസർ അബിത.വി തുടങ്ങിയവർ പങ്കെടുത്തു. നാലു ദിവസം നീണ്ടു നിൽക്കുന്ന ചന്തയിൽ വിപണി വിലയിൽ നിന്നും 30% ഇളവിൽ പച്ചക്കറികൾ ലഭ്യമാകും.