നെയ്യാറ്റിൻകര : നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ഓണാഘോഷം സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംഘം പ്രസിഡന്റ് വി.എസ്. സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മുരളീധരൻ നായർ, വി.എസ്. പ്രേമകുമാരൻ നായർ, വി. അനിൽകുമാർ, സി. ഷാജി, ജെ. ഡാളി, ആർ.എസ്. സുജിതാ റാണി, എസ്. സീമ തുടങ്ങിയവർ പങ്കെടുത്തു.
അമരവിള റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമരവിള സുദേവൻ അദ്ധ്യക്ഷനായിരുന്നു. മാരായമുട്ടം സുരേഷ്, എസ്.ജി. ശ്രീജിത്ത്, പ്രേമാനന്ദൻനായർ, പി. ഗ്രെറ്റ്, നസീമാബീവി, മണലൂർ ഗോപകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ ഓണാഘോഷം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ടി.ഒ പള്ളിച്ചൽ സജീവ് അദ്ധ്യക്ഷനായിരുന്നു. ഡോ. ബിജു ബാലകൃഷ്ണൻ ഓണസന്ദേശം നൽകി. എൻ.കെ. രഞ്ജിത്ത്, എസ്. ബാലചന്ദ്രൻനായർ, എസ്. സുലീശൻ, എസ്.എസ്. സാബു, ജിജോ തുടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര കീഴ്ക്കൊല്ല അമരവിള ഡി.എസ്.ആർ ഓട്ടോമൊബൈൽ വർക്സിലെ ഓണാഘോഷം സീരിയൽ നടൻ രാജ്കുമാർ ഉദ്ഘാടനം ചെയ്തു. മെൻ ആൻഡ് വിമൺസ് ക്രിസ്ത്യൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അമരവിള ഡി.എസ്.രാജ അദ്ധ്യക്ഷനായിരുന്നു.