ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ, യൂണിയൻ വനിതാ സംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന ചടങ്ങിൽ യോഗം കൗൺസിലർ ഡി.വിപിൻരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തി.ശാഖാ- വനിതാസംഘം ഭാരവാഹികൾക്കുള്ള ഓണക്കോടി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ,ഓണക്കിറ്റ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭ വിള എന്നിവരും ചേർന്ന് വിതരണം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്ക് യോഗം ഡയറക്ടർ അഴൂർ ബിജു ഉപഹാരം നൽകി.വനിതാ സംഘം പ്രസിഡന്റ് ജലജ തിനവിള,വൈസ് പ്രസിഡന്റ് ലതിക പ്രകാശ്,സെക്രട്ടറി സലിത,കേന്ദ്ര കമ്മിറ്റിയംഗം പ്രിമിത,യൂണിയൻ കൗൺസിലർമാരായ സി.കൃത്തി ദാസ്,ഡി.ചിത്രാംഗദൻ, ഗോപിക ഉണ്ണികൃഷ്ണൻ, അജീഷ് കടയ്ക്കാവൂർ,എസ്.സുന്ദരേശൻ,സജി വക്കം,ജി.ജയചന്ദ്രൻ,അജി കീഴാറ്റിങ്ങൽ,ഡോ.ജയലാൽ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി സ്വാഗതവും വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള നന്ദിയും പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന് ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ച ശാഖയ്ക്കുള്ള അവാർഡ് എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണിയിൽ നിന്നും സഭവിള ശാഖാ ഭാരവാഹികളായ ജയതിലകൻ, വി.സുഭാഷ്, ഷീജാസോമൻ എന്നിവർ ഏറ്റുവാങ്ങി.