നെയ്യാറ്റിൻകര: മാറനല്ലൂർ മേലാരിയോട് വിശുദ്ധ മദർ തെരേസ ദേവാലയത്തിലെ തീർത്ഥാടന തിരുനാൾ ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ്‌സ് സെക്രട്ടറി ഡോ. രാഹുൽലാൽ മുഖ്യ കാർമ്മികത്വം വഹിക്കും. കൊല്ലം ഔർ ലേഡി ഓഫ് മിറക്കിൾ സെമിനാരി റെക്ടർ ഫാ. സാവിയോ ഫ്രാൻസിസ് നേതൃത്വം നൽകും. വൈകിട്ട് 8 ന് ജപമാല, ലിറ്റിനി, വിശുദ്ധ മദർ തെരേസയുടെ നൊവേന 6 ന് നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ ഓർഡിനേറ്റർ മോൺ. വി.പി.ജോസ് മുഖ്യ കാർമ്മികത്വം വഹിക്കുന്ന തീർത്ഥാടന സമാപനദിവ്യബലിയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും. മദർ തെരേസയുടെ ജീവിതം പശ്ചാത്തലമാക്കി ജീവിത വഴിയിൽ വിശുദ്ധ മദർ തെരേസ എക്‌സിബിഷൻ ദേവാലയത്തിൽ ഒരുക്കിയിട്ടുണ്ട്.