ദുബായ്: യു.എ.ഇയിലെ പ്രവാസികളുടെ കൂട്ടായ്‌മയായ വെൺമയുടെ പ്രസിഡന്റായി എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിനെ തിരഞ്ഞെടുത്തു. ഇന്നലെ ഷാർജയിലെ മജിലിസ് അൽ മദീനാ റസ്റ്റോറന്റ് ഹാളിൽ നടന്ന വാർഷിക പൊതുയോഗമാണ് തിരഞ്ഞെടുത്തത്. ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം. സുദർശനൻ, ജനറൽ സെക്രട്ടറി എം.ടി. ഷാജഹാൻ, ട്രഷറർ എം.എ. നവാസ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും വെള്ളാപ്പള്ളി ചാരിറ്റി സെന്റർ പ്രസിഡന്റുമായ ഡി. പ്രേംരാജിനെ തുടർച്ചയായ പന്ത്രണ്ടാം തവണയാണ് വെൺമയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത്. മറ്റു ഭാരവാഹികളായി എം. സുദർശനൻ (വൈസ് പ്രസിഡന്റ്), എം.ടി. ഷാജഹാൻ (ജനറൽ സെക്രട്ടറി), എം.എ. നവാസ് (ട്രഷറർ), ഫൈസൽ (ജോയിന്റ് ട്രഷറർ), ബി. അർജുനൻ (മുഖ്യരക്ഷാധികാരി), ഫസിലുദ്ദീൻ (ക്ഷേമ കാര്യകമ്മിറ്റി ചെയർമാൻ, സി. ശശി (ചാരിറ്റി കമ്മിറ്റി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു. വെഞ്ഞാറമൂട് സ്വദേശികളായ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് 'വെൺമ '.