തിരുവനന്തപുരം: കിഴക്കേകോട്ട നോർത്ത് ബസ് സ്റ്റാൻഡ് ഭാഗത്ത് ലോട്ടറി കച്ചവടക്കാരിയിൽ നിന്ന് 5440 രൂപ അപഹരിച്ച ആളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ചെന്നൈ സ്വദേശിയയായ ഗണേശൻ (48) ആണ് മഫ്തി പൊലീസിന്റെ പിടിയിലായത്. പാച്ചല്ലൂർ സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്നായിരുന്നു ഗണേശൻ പണം കവർന്നത്. ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.