നെയ്യാറ്റിൻകര: ജസ്റ്റിസ് ഡി. ശ്രീദേവിയുടെ സ്മരണാർത്ഥം അരുവിപ്പുറം കൊടിതൂക്കിമല റോഡിൽ വിശ്വനന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച ജസ്റ്റിസ് ഡി. ശ്രീദേവി മാനവികതാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഡോ. ടി. സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത, ട്രസ്റ്റ് സെക്രട്ടറി എൽ.പി. ജെയിൻ, അരുവിപ്പുറം സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.