nandu

തിരുവനന്തപുരം: ഗണേശോത്സവ ചടങ്ങിൽ പങ്കെടുക്കാൻ ശംഖുംമുഖത്തെത്തിയ പതിനെട്ടുകാരനെ കാണാനില്ലെന്ന് പരാതി. പരശുവയ്ക്കൽ മലംച്ചൂറ്റ് ഹരിജൻ കോളനി അഭിലാഷ് ഭവനിൽ വിനുവിന്റെ മകൻ നന്ദുവിനെയാണ് കാണാതായത്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ വലിയതുറ പൊലീസ് ശംഖുംമുഖത്ത് നടത്തിയ വാഹനപരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് നന്ദുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടുകാരെ പൊലീസ് ഫോണിൽ വിളിക്കുകയും ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തശേഷം വൈകാതെ തന്നെ നന്ദുവിനെ വിട്ടയച്ചു. എന്നാൽ ഇയാൾ വീട്ടിലെത്തിയിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നുമാണ് വീട്ടുകാരുടെ പരാതി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിച്ചില്ല. വലിയതുറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നന്ദുവിന്റെ കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയേയും അന്വേഷിക്കുന്നുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വലിയതുറ പൊലീസ് സ്റ്രേഷനിൽ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഫോൺ: 9497947104, 9497980027