pinarayi-vijayan

തിരുവനന്തപുരം: രാജ്യത്തിന്റെ മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും നിയമ വിദ്യാർത്ഥികൾ രാഷ്ട്രത്തിന്റെ മതനിരപേക്ഷതയ്ക്കും സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രൊഫ.എൻ.ആർ. മാധവമേനോനെ അനുസ്മരിച്ചുകൊണ്ട് സൊസൈറ്റി ഒഫ് ഇന്ത്യൻ ലാ ഫേംസിന്റെയും മേനോൻ ഇൻസ്റ്റിറ്ര്യൂട്ട് ലീഗൽ അഡ്വക്കസി ട്രെയിനിംഗിന്റെയും ആഭിമുഖ്യത്തിൽ നടന്ന നിയമ അദ്ധ്യാപക ദിനാചരണവും അന്താരാഷ്ട്ര സെമിനാറും കോവളം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷങ്ങൾക്ക് ഭയപ്പെടേണ്ട ചില സാഹചര്യങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിയമജ്ഞരുടെ സമൂഹം ശ്രദ്ധിക്കണം. സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്നതോടൊപ്പം സമൂഹ്യ മാറ്റത്തിനും ശ്രമിച്ച പ്രൊഫ. മാധവമേനോൻ. നിയമ അദ്ധ്യാപന രംഗത്ത് വ്യത്യസ്ഥ പാത സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഭൂട്ടാൻ ചീഫ് ജസ്റ്റിസ് തെഷ്റിംഗ് വാങ്കോക്ക്, നേപ്പാൾ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അനിൽകുമാർ സിൻഹ എന്നിവർ മുഖ്യാത്ഥികളായിരുന്നു. ചണ്ഡിഗഡ് മുൻ ചീഫ് ജസ്റ്റിസ് അജയ്‌കുമാർ ത്രിപാഠി മുഖ്യപ്രഭാഷണവും. മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ.എസ്. ശിവകുമാർ ആമുഖ പ്രഭാഷണവും നടത്തി. ബാർ അസോസിയേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റ് ലളിത് ഭാസിൻ,​ മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി മനോഹർ തൈരാണി എന്നിവരും സംസാരിച്ചു.