photo

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം ചെല്ലാംകോട് ശാഖയിൽ ശ്രീനാരായണ മൈക്രോഫിനാൻസ് യൂണിറ്റിന്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും യോഗം നെടുമങ്ങാട് യൂണിയൻ ചെയർമാൻ എ. മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു. മൈക്രോഫിനാൻസ് യൂണിറ്റ് കൺവീനർ ലതിക അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ അഡ്വ. പ്രദീപ് കുറുന്താളി, വി.കെ. ചന്ദ്രമോഹൻ, ഡോ. എസ്. പ്രതാപൻ, ഗോപാലൻ റൈറ്റ്, ജെ.ആർ. ബാലചന്ദ്രൻ, വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി, കൺവീനർ കൃഷ്ണാറൈറ്റ്, കമ്മിറ്റിയംഗങ്ങളായ ജയ വസന്ത്‌, കലാകുമാരി, ശ്രീലത തുടങ്ങിയവർ സംസാരിച്ചു. കുമാരി സ്വാഗതവും കവിത നന്ദിയും പറഞ്ഞു.