വെഞ്ഞാറമൂട്: റോഡ് മുറിച്ചുകടക്കവെ ലോറി ഇടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു.തമിഴ്നാട് തിരുനൽവേലി ഇളന്തക്കുളം സ്വദേശി മുത്തുകൃഷ്ണൻ (40) ആണ് മരിച്ചത്.വാമനപുരം ജംഗ്ഷന് സമീപം ആക്രി വ്യാപാരം നടത്തുന്ന ഇയാൾ കുടുംബത്തോടൊപ്പം സമീപത്തെ സുമിത്രാ ഭവനിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി സംസ്ഥാന പാതയിൽ വാമനപുരം ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം തിരികെ കടയിലേയ്ക്ക് മടങ്ങവെ കരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന ലോറി ഇടിച്ചിടുകയായിരുന്നു.സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിരുനൽവേലിയിലെ വസതിയിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: വേൽക്കനി.മക്കൾ: മഹാരാജ, മഹേന്ദ്രൻ , വെണ്ണില