rajan

കിളിമാനൂർ: ജോലി ചോദിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന യുവാവ് അറസ്റ്റിൽ. ആനാട് ഇരിഞ്ചയം നെട്ടറ കിഴക്കുംകര പുത്തൻ വീട്ടിൽ രാജൻ (38) ആണ് അറസ്റ്റിലായത്. ഇന്നലെ കാരേറ്റ് പെരുവഴിക്കൽ മഠത്തിൽ വീട്ടിൽ ശ്യാമളദേവിയുടെ വീട്ടിലെത്തിയ യുവാവ് ശ്യാമളദേവിയോട് ജോലി അന്വേഷിക്കുകയും സംസാരത്തിനിടെ കഴുത്തിൽ കിടന്ന മൂന്നര പവനോളം വരുന്ന മാലയുമായി കടക്കുകയുമായിരുന്നു. തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ് കുമാർ, എസ്.ഐമാരായ അഷ്റഫ്, അബ്ദുള്ള, സി.പി.ഒ മാരായ സുജിത്,റിയാസ്, മനോജ് എന്നിവരുടെ നേതൃത്വത്തിൽ കാരേറ്റിനു സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്.